ദേശീയം

തെരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപണം 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍. പുരുലിയ ജില്ലയില്‍ ആര്‍സാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ബിജെപി പ്രവര്‍ത്തകനെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സിര്‍ക്കബെയ്ഡ് പഞ്ചായത്ത് അംഗത്തിന്റെ മകനായ ശിശുപാല്‍ സെഹിസാര്‍ ആണ് മരിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസാണ് ഈ സംഭവത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.

ഇന്ന് രാവിലെയാണ് സംഭവം. ശിശുപാല്‍ സെഹിസാറിന്റെ മൃതദേഹം മരത്തില്‍ തൂങ്ങികിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വടക്കന്‍ ബംഗാളില്‍ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശ്‌നബാധിത പ്രദേശമായി കണ്ട് കേന്ദ്രസേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. 

കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത് ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു