ദേശീയം

പ്രത്യാക്രമണത്തില്‍ പാക് പൗരന്മാരോ, സൈനികരോ മരിച്ചിട്ടില്ല; ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് സുഷമ സ്വരാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പാക്കിസ്ഥാനിലേക്ക് കടന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യേക്രമണത്തില്‍ പാക്കിസ്ഥാന്‍ പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 40 സിആര്‍പിഎഫ് ജവാന്മാര്‍ മരിക്കാന്‍ കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് രാജ്യം ബാലാക്കോട്ട് ആക്രമണം നടത്തിയത്. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്പുകളാണ് വ്യോമസേന ലക്ഷ്യംവച്ചത്. സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയതെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. 

ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പ് തകര്‍ത്ത് അവര്‍ തിരിച്ചെത്തുകയായിരുന്നു. ഒരു പാക് പൗരനേയോ പാക് സൈനികനെയോ ഉപദ്രവിക്കാതെ വ്യോമസേന ദൗത്യം നിര്‍വഹിച്ചത്. പാക് പൗരന്മാരെയോ പാക് സൈനികരെയോ ഉപദ്രവിക്കരുതെന്ന നിര്‍ദ്ദേശം വ്യോമസേനയ്ക്ക് നല്‍കിയിരുന്നുവെന്ന് രാജ്യാന്തര സമൂഹത്തോട് നമുക്ക് പറയാന്‍ കഴിഞ്ഞു. സ്വയം പ്രതിരോധിക്കാന്‍ മാത്രമാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 26നാണ്  40 സൈനികരുടെ ജീവന് പകരമായി ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്