ദേശീയം

ബുര്‍ഖ ധരിച്ച് ബിജെപിക്കായി കളളവോട്ട്: ആരോപണവുമായി ഡാനിഷ് അലി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ബുര്‍ഖ ധരിച്ച് കളളവോട്ട് ചെയ്യുന്നതായി ബിഎസ്പിയുടെ ആരോപണം. ഉത്തര്‍പ്രദേശിലെ അംറോഹ ലോക്‌സഭ മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കുന്‍വാര്‍ ഡാനിഷ് അലിയാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ തോല്‍ക്കുമെന്ന ഭയമാണ് ബിജെപിയെ അധാര്‍മ്മിക പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഡാനിഷ് അലി ആരോപിച്ചു.

അതേസമയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വാര്‍ സിങ് തന്‍വാറും അതേനാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ്. ജനവിധി അനുകൂലമാകാന്‍ എസ്പി-ബിഎസ്പി സഖ്യം ബുര്‍ഖ ധരിപ്പിച്ച് കളളവോട്ട് ചെയ്യിപ്പിക്കുകയാണെന്ന് കുന്‍വാര്‍ സിങ് തന്‍വാര്‍ ആരോപിച്ചു. വോട്ടുചെയ്യുന്നതിന് മുന്‍പ് ബുര്‍ഖ ധരിച്ചെത്തുന്ന മുസ്ലീം സ്ത്രീകളെ തിരിച്ചറിയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി എംഎല്‍എ മഹേന്ദ്ര സിങ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടര്‍മാരെ തിരിച്ചറിഞ്ഞശേഷമാണ് വോട്ടുചെയ്യാന്‍ അനുവദിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.നേരത്തെ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി