ദേശീയം

ബട്ടണ്‍ അമര്‍ത്തിയത് 'കോണി' ചിഹ്നത്തില്‍, വോട്ട് 'താമര'യ്ക്ക്, വിവാദം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : വോട്ടിംഗ് യന്ത്രത്തിലെ കോണി ചിഹ്നത്തില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ താമരക്ക് വോട്ട്. തമിഴ്‌നാട്ടിലെ രാമനാഥപുരം ലോക്‌സഭ മണ്ഡലത്തിലാണ് സംഭവം. സായല്‍ഗുഡി ബൂത്തില്‍ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോഡല്‍ വോട്ടിംഗ് നടത്തുമ്പോഴായിരുന്നു ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്. 

മുസ്ലിംലീഗ് ബൂത്ത് ഏജന്റ് കോണി ചിഹ്നത്തിലാണ് ബട്ടണ്‍ അമര്‍ത്തിയത്. എന്നാല്‍ വോട്ട് വീണത് താമരക്ക്. ഇതേത്തുടര്‍ന്ന് മുസ്ലിം ലീഗ് പ്രതിനിധി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. പിന്നീട് മറ്റൊരു വോട്ടിംഗ് യന്ത്രം സ്ഥാപിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ മുസ്ലിം ലീഗ് മല്‍സരിക്കുന്ന ഏക ലോക്‌സഭ മണ്ഡലമാണ് രാമനാഥപുരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു