ദേശീയം

ഓട്ടപ്പാച്ചിലിനിടയിലും പോളിങ് ബൂത്തിലേക്ക് പാഞ്ഞ് ഡ്രൈവര്‍; വൈറലായി വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

പോളിങ് ബൂത്തിന് മുന്നില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി ഓടിയപ്പോള്‍ തിങ്ങിനിറഞ്ഞുനിന്ന ബസ്സിലുള്ളവര്‍ക്ക് ആകെ അമ്പരപ്പായി. സംഭവമെന്താണെന്ന് അറിയാതെ പരസ്പരം കാര്യം തിരക്കലായി പിന്നെ. വണ്ടി കേടായതാണോ, ട്രിപ്പ് മുടങ്ങുമോ എന്നെല്ലാമായി സംശയം. പക്ഷെ ആശങ്കകള്‍ക്ക് വിരാമമിട്ട് അഞ്ച് മിനിറ്റിനുള്ളില്‍ ഡ്രൈവര്‍ തിരികെ സീറ്റിലെത്തി. 

നീല മഷി പുരട്ടിയ ഇടതു കൈവിരല്‍ കാണിച്ചപ്പോഴാണ് സംഗതി പിടികിട്ടയത്. കക്ഷി വോട്ട് ചെയ്യാന്‍ ഇറങ്ങിയതാണ്. 

മംഗലാപുരം-ശിവമോഗ റൂട്ടിലെ ജയരാജ് ട്രാവല്‍സ് എന്ന ബസ് ഓടിക്കുന്ന ഡ്രൈവര്‍ വിജയ് ഷെട്ടിയാണ് തിരക്കിനിടയിലും വോട്ടവകാശം നഷ്ടപ്പെടുത്താതിരിക്കാന്‍ സമയം കണ്ടെത്തിയത്. പോളിങ് ബുത്തിന് പുറത്തുനിന്ന ഒരാള്‍ പകര്‍ത്തി വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം പങ്കുവച്ച് നൂറുകണക്കിന് ആളുകളാണ് ഈ വിഡിയോ ഷെയര്‍ ചെയ്യുന്നത്. 

ഉടുപ്പി ജില്ലയിലെ കാന്ദവര സ്വദേശിയാണ് വിജയ് ഷെട്ടി. എല്ലാ തവണയും മുടങ്ങാതെ വോട്ട് ചെയ്യാറുണ്ടെന്ന് ഷെട്ടിപറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി ഡ്രൈവറായി ജോലിചെയ്യുകയാണെന്നും യാത്രക്കാരെ ഒരുപാടുനേരം വൈകിപ്പിക്കാതെ വോട്ട് ചെയ്ത് മടങ്ങാറാണ് എപ്പോഴത്തെയും പതിവെന്നും ഷെട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ