ദേശീയം

മോദി വിഡ്ഢി;എപ്പോഴെങ്കിലും തോക്കെടുത്തിട്ടുണ്ടോ?: ആക്ഷേപവുമായി സിദ്ധരാമയ്യ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡ്ഢിയാണെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് സിദ്ധരാമയ്യ മോദിയെ കടന്നാക്രമിച്ചത്. 

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് വലിയ തെറ്റാണ്. നമ്മുടെ സായുധ സേനയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനായി മോദി തോക്കെടുത്തോ? എന്തിനാണ് മോദി അതിന്റെ ക്രെഡിറ്റിനായി അവകാശവാദം ഉന്നയിക്കുന്നത്?- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്