ദേശീയം

ടിക് ടോക് നിരോധനം ; രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം വേണം, അല്ലെങ്കില്‍ വിലക്ക് റദ്ദാകുമെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിഡിയോ ആപ്പായ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയ ഇടക്കാല ഉത്തരവില്‍ രണ്ട് ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഏപ്രില്‍ 24 നകം തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ടിക് ടോക്കിന്റെ നിരോധനം നീക്കിയതായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ടിക് ടോകിന്റെ ഉടമകളായ ബൈറ്റന്‍ഡന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. തങ്ങളുടെ വാദം പോലും കേള്‍ക്കാന്‍ തയ്യാറാകാതെയാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും കമ്പനി സുപ്രിം കോടതിയില്‍ വാദിച്ചു.

അശ്ലീലം പ്രോത്സാഹിപ്പിക്കുന്നുവെന്നും സംസ്‌കാരം തകര്‍ക്കുന്നുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. ഈ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രിം കോടതി നേരത്തേ വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്യുകയായിരുന്നു. 

കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും അശ്ലീല ഉള്ളടക്കങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട്ടിലും ആവശ്യം ഉയര്‍ന്നിരുന്നു. നിരോധനത്തിന് ശേഷവും അഞ്ച് കോടിയിലേറെ ആക്ടീവ് ഉപയോക്താക്കള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ടിക് ടോക്കിന്റെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു