ദേശീയം

ശ്രീ​ല​ങ്ക​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണം: വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം 

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യത്തിന്റെ നിർദ്ദേശം. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് നിർദേശം. 

ശ്രീ​ങ്ക​യി​ലെ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ നിരവധിപ്പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇ​ന്ത്യ​ക്കാ​രടക്കം 359ഓളം പേർക്കാണ് സ്ഫോടനങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. 

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവര്‍ കിഴക്കന്‍ നഗരമായ കല്‍മുനൈയില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്നലെ നടത്തിയ തിരച്ചിലിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഏറ്റുമുട്ടലിൽ പതിനഞ്ചു പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മൂന്ന് പേര്‍ ചാവേറായി പൊട്ടിത്തെറിക്കുകയും ബാക്കിയുള്ളവരെ പൊലീസ് വെടിവെച്ചു കൊല്ലുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു സ്ത്രീകളും ആറു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

വെള്ളിയാഴ്ച രാത്രിയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'