ദേശീയം

എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് അനുവദിക്കാത്തത്?; നരേന്ദ്രമോദിയോട് ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: 'ഞങ്ങള്‍ക്ക് എന്തുകൊണ്ട് ഒരു മെഡിക്കല്‍ കോളജ് അനുവദിക്കുന്നില്ല?' പ്രധാനമന്ത്രിയോട് ചോദ്യവുമായി ലഡാക്കിലെ ബിജെപി എംപി. പാര്‍ലമെന്റിലെ ചോദ്യേത്തരവേളയിലായിരുന്നു ലഡാക്ക് എംപി ജമിയാങ് ടി നംഗ്യാല്‍യുടെ പരാമര്‍ശം.

2018ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലേ സന്ദര്‍ശനത്തിനിടെ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആശുപത്രി നിര്‍മ്മാണത്തിനായി 200 ഏക്കര്‍ ഭൂമി സ്ഥലം മാറ്റിവെച്ചതായും എന്നാല്‍ പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങുകയാണെന്നും എംപി പറഞ്ഞു.

ലഡാക്കില്‍ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ 40000 കുട്ടികള്‍ ജമ്മു, ചണ്ഡിഗഡ്, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളെ ആശ്രയിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഞങ്ങക്ക് സാമ്പത്തിക ന്ഷ്ടവും സാംസ്‌കാരിക നഷ്ടവും ഉണ്ടാകുന്നു. ആയതിനാല്‍
ലേയ്ക്ക് ഒരു മെഡിക്കല്‍ കോളജ് അനുവദിക്കണമെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്രയും വേഗം നിറവേറ്റണമെന്നും ആരോഗ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും എംപി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം