ദേശീയം

'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം', മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് പ്രധാനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. 

ജനങ്ങളെ സേവിക്കാനും പാവങ്ങളുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്‍റെ മരണത്തില്‍ രാജ്യം ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് ആളുകള്‍ക്ക് സുഷമ സ്വരാജ് പ്രചോദനമായിരുന്നെന്നും രാഷ്ട്രീയ വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരും ആദരിച്ചിരുന്ന വ്യക്തിത്വമാണ് സുഷമയെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വര്‍ഷം വിദേശകാര്യ മന്ത്രിയായിരുന്നുകൊണ്ടുള്ള സുഷമയുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ തനിക്ക് മറക്കാനാകില്ലെന്നും ആരോഗ്യം പ്രതികൂലമായിരുന്ന സമയത്തും തന്നാലാവുന്ന എല്ലാ കാര്യങ്ങളും ചെയ്ത് ഏല്‍പ്പിച്ച പദവിയോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിരുന്ന മന്ത്രിയായിരുന്നു സുഷമയെന്നും പ്രധാനമന്ത്രി പറഞ്ഞു. സുഷമയുടെ വിയോഗം ഒരു സ്വകാര്യ നഷ്ടമാണെന്നും അദ്ദേഹം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്