ദേശീയം

പ്രളയത്തില്‍ നിന്നും രക്ഷിച്ചു; സൈനികന്റെ കാല്‍തൊട്ട് വന്ദിച്ച് യുവതി; ഹൃദ്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കേരളം ഉള്‍പ്പെടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വെളളപ്പൊക്ക കെടുതി നേരിടുകയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ മുന്‍പന്തിയിലാണ് മഹാരാഷ്ട്ര. എല്ലായിടത്തും വിശ്രമമില്ലാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ജീവന്‍ രക്ഷിച്ച സൈനികരോട് ഒരു യുവതിയുടെ നന്ദിയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ സന്‍ഗിലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. പ്രളയത്തില്‍ കുടുങ്ങിയ കുടുംബത്തെ ചെറിയ വള്ളത്തിലെത്തിയ സൈനികര്‍ രക്ഷിച്ച് കരയ്‌ക്കെത്തിക്കുന്നതാണ് വിഡിയോ. 

വള്ളം കരയോട് അടുക്കുന്ന ആശ്വാസത്തില്‍ ജീവന്‍ രക്ഷിച്ച സൈനികരുടെ കാല് തൊട്ട് വന്ദിക്കുകയും തൊഴുകയ്യോടെ അവരുടെ സേവനത്തിന് നന്ദി പറയുകയുമാണ് ഈ യുവതി. പെണ്‍കുട്ടി അപ്രതീക്ഷിതമായി കാല്‍തൊട്ട് വന്ദിച്ചപ്പോള്‍ അവരെ തടയുന്ന സൈനികനെയും വിഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!