ദേശീയം

വെളളപ്പൊക്കത്തില്‍ മൃഗങ്ങള്‍ക്കും രക്ഷയില്ല!; വീടിന്റെ മേല്‍ക്കൂരയില്‍ നിലയുറപ്പിച്ച് ഒരു 'ഉഗ്രന്‍' മുതല (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കേരളത്തിലെ പോലെ കര്‍ണാടകയിലും കനത്തമഴ തുടരുകയാണ്. കര്‍ണാടകയില്‍ ഇതുവരെ കനത്തമഴയില്‍ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നാലുലക്ഷം പേര്‍ക്കാണ് വീട് ഒഴിയേണ്ടി വന്നത്. അപ്രതീക്ഷിതമായ വെളളപ്പൊക്കത്തില്‍ ആയിരകണക്കിന് വീടുകളാണ് വെളളത്തിന്റെ അടിയിലായത്. 

കുത്തിയൊലിച്ചുവരുന്ന വെളളത്തില്‍ അകപ്പെട്ട് പാമ്പും മുതലയും മറ്റും ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഇതിനിടയില്‍ വെളളപ്പൊക്കത്തില്‍ മുങ്ങിയ വീടിന്റെ മേല്‍ക്കൂരയില്‍ ഒരു മുതല നിലയുറപ്പിച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയില്‍ റായ്ബാഗ് താലൂക്കില്‍ നിന്നുമുളള ദൃശ്യങ്ങളാണിത്. വെളളപ്പൊക്കത്തില്‍ ഒരു വീട് പൂര്‍ണമായി വെളളത്തില്‍ മുങ്ങിതാഴ്ന്ന് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മേല്‍ക്കൂരയില്‍ ഒരു മുതല നിലയുറപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം