ദേശീയം

കശ്മീര്‍ പ്രശ്‌നം: ജോധ്പൂരില്‍ നിന്നും കറാച്ചിയിലേക്കുള്ള ഥാര്‍ എക്‌സ്പ്രസ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ രൂപപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. ജോധ്പൂരില്‍ നിന്ന് കറാച്ചിയിലേക്കുള്ള ഥാര്‍ എക്‌സ്പ്രസാണ് റദ്ദാക്കിയത്. ഇനിയൊരു അറിയുപ്പുണ്ടാകുന്നതുവരെ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് റയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ, പാകിസ്ഥാനിലേക്കുള്ള സംഝോത എക്‌സ്പ്രസും റദ്ദാക്കിയിരുന്നു. 

സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് റയില്‍വെ ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജോധ്പൂരിലെ ഭഗത് കി കൊതി സ്റ്റേഷനില്‍ നിന്നും കറാച്ചിയിലേക്ക് എല്ലാ വെള്ളിയാഴ്ച രാത്രിയുമാണ് ഥാര്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. നാല്‍പ്പത്തിയൊന്ന് വര്‍ഷം നിര്‍ത്തിവച്ചിരുന്നതിന് ശേഷം 2006ലാണ് സര്‍വീസ് വീണ്ടും ആരംഭിച്ചത്. 

കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്‍ നീക്കത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സ്വരച്ചേര്‍ച്ച ഉടലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്