ദേശീയം

കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ അധ്യക്ഷന്‍ വീട്ടുതടങ്കലില്‍; പത്ര സമ്മേളനം നടത്തിയ വക്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പാര്‍ട്ടി ജമ്മു കശ്മീര്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിറിനെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയെന്ന് കോണ്‍ഗ്രസ്. വെള്ളിയാഴ്ച ഉച്ചമുതല്‍ കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ പ്രസിഡന്റ് വീട്ടുതടങ്കലിലാണെന്നും അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണെന്നും പാര്‍ട്ടി വക്താവ് പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

മിറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാധാരണനില തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

പത്രസമ്മേളനം നടത്തിയതിന് പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ വക്താവ് രവീന്ദര്‍ സിങിനെ അറസ്റ്റ് ചെയ്തുവെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നീക്കത്തെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും നേതാക്കളെ ഉടനെ വിട്ടയക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍