ദേശീയം

അരുണ്‍ ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ച ഡല്‍ഹി എയിംസില്‍ വന്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ച ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം. ശനിയാഴ്ച വൈകുന്നേരത്തോടെ അത്യാഹിത വിഭാഗത്തിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 39അഗ്നിശമന യൂണിറ്റികളുടെ സഹായത്തോടെ തീ പൂര്‍ണമായും അണക്കാനുള്ള ശ്രമം തുടരുകയാണ്.  

ഈ കെട്ടിടത്തിലുള്ള ആളുകളെ ഒഴിപ്പിച്ചു്. ജെയ്റ്റ്‌ലി ചികിത്സയില്‍ കഴിയുന്ന കെട്ടിടത്തിലല്ല അപകടം നടന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

അത്യാഹിത വിഭാഗത്തിന്റെ ലാബ് അടച്ചു. പ്രദേശത്ത് മുഴുവന്‍ കനത്ത പുക പടര്‍ന്നിരിക്കുകയാണ്.  കാര്‍ഡിയാക് ന്യൂറോ സെന്ററിലെ ഐസിയുവിലാണ് ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്നി ശമന സേന അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്