ദേശീയം

എല്‍പിജി മുതല്‍ ബഹിരാകാശ സഹകരണം വരെ; ഭൂട്ടാന് പത്ത് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

തിമ്പു: ഭൂട്ടാന്‍ ജനതയ്ക്കു വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍പിജി മുതല്‍ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാനുള്ള സഹായങ്ങള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജല വൈദ്യുതി പദ്ധതിയിലെ സഹകരണത്തിനപ്പുറത്തേക്ക് ഭൂട്ടാനുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയാണു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

പ്രകൃതി വാതകം, റുപേ കാര്‍ഡിന്റെ പ്രഖ്യാപനം, വിദേശ കറന്‍സി വിനിമയം, ശാസ്ത്ര, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനു വാഗ്ദാനം ചെയ്തത്. ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ പ്രധാനമന്ത്രി ഷെറിങ് തോബെയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. 

ജലവൈദ്യുത പദ്ധതികളിലെ സഹകരണം തുടരേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂട്ടാനിലെ നദികളിലെ ജലത്തില്‍നിന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരു രാഷ്ട്രങ്ങളും വൈദ്യുതി മാത്രമല്ല ഉല്‍പാദിപ്പിച്ചത്, സമൃദ്ധിയും കൂടിയാണ് –5,012 കോടിയുടെ മാങ്‌ദേചു ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞു. എല്‍പിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണില്‍നിന്ന് 1000 മെട്രിക് ടണ്ണായി ഉയര്‍ത്തും. ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ ആവശ്യത്തിനാണിത്– പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടാന് പഞ്ചവല്‍സര പദ്ധതികളിലൂടെ ഇന്ത്യ നല്‍കുന്ന സഹായം തുടരും. ഇതില്‍ ഭൂട്ടാനിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ചെറു ഉപഗ്രങ്ങള്‍ നിര്‍മിക്കുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭൂട്ടാനില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന നിര്‍മിച്ച ഏഴ് കോടിയുടെ ഗ്രൗണ്ട് സ്‌റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്