ദേശീയം

ജെഎന്‍യുവിന്റെ പേര് മാറ്റണം, 'മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി' എന്നാക്കണം, മാറ്റം ആവശ്യപ്പെട്ട് ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന നിര്‍ദേശവുമായി ബിജെപി എംപി. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ് ജെഎന്‍യുവിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 

കശ്മീരില്‍ നമ്മുടെ പൂര്‍വീകര്‍ ചെയ്ത തെറ്റ് തിരുത്തുകയാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിലൂടെയെന്നും എംപി പറഞ്ഞു. രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ചെയ്യുകയാണ്. മോദിയുടെ സംഭാവനകള്‍ പരിഗണിച്ച് ജെഎന്‍യുവിന്റെ പേര് മാറ്റണം. 

1969ലാണ് ജെഎന്‍യു സര്‍വകലാശാല സ്ഥാപിച്ചത്. മോദിയുടെ പേരിലും ഇതുപോലെ സര്‍വകലാശാലകളും സ്ഥാപനങ്ങളും വരേണ്ടതുണ്ടെന്നും ബിജെപി എംപി പറയുന്നു. ജെഎന്‍യുവില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് സര്‍വകലാശാലയുടെ പേര് മാറ്റണം എന്ന നിര്‍ദേശം എംപി മുന്നോട്ടുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്