ദേശീയം

തലനാരിഴയ്ക്ക് രക്ഷപെട്ട് എയര്‍ ഇന്ത്യ വിമാനം; എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെ തീപിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ശ്രമിക്കവെ വിമാനത്തിന് തീപിടിക്കുകയും ചെയ്തു. എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന 59 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. 

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിന്റെ നോസ് ലാന്‍ഡിങ് ഗിയറിലെ തകരാറും, മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും ഉടലെടുക്കുകയായിരുന്നു എന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. അലയന്‍സ് എയര്‍ ഫ്‌ളൈറ്റ് 9എക്‌സ് 643 ആണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. 

സാങ്കേതിക തകരാര്‍ തിരിച്ചറിഞ്ഞതോടെ ഡല്‍ഹി വിമാനത്താവളത്തിലേക്ക് തന്നെ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്കായിരുന്നു വിമാനം പറന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍