ദേശീയം

പ്ലാസ്റ്റിക്കുമായി ഇനി ലോക്‌സഭയില്‍ കയറേണ്ട; നിരോധനം ഏര്‍പ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ സെക്രട്ടേറിയറ്റില്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് ഉത്തരവായി. വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികള്‍ക്കും മറ്റു ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ചൊവ്വാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എല്ലാ ഓഫീസര്‍മാരും സ്റ്റാഫ് അംഗങ്ങളും പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും നിര്‍ദേശം അനുസരിക്കണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു. 

രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമാദിയുടെ ലക്ഷ്യം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ഈ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.  സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പൊതുജനങ്ങളോട് പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അടുത്ത ഒക്ടോബര്‍ രണ്ടിന് മുമ്പ് ഇത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്