ദേശീയം

തീവ്രവാദ ഭീഷണി; ഖാദര്‍ റഹീം ഫോണില്‍ ബന്ധപ്പെട്ട രണ്ടുപേര്‍ കോയമ്പത്തൂരില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാതലത്തില്‍ രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. വിഷയത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കോയമ്പത്തൂരില്‍ നിന്ന് രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

ലഷ്‌കര്‍ ബന്ധം സംശയത്തില്‍ പിടിയിലായ അബ്ദുള്‍ ഖാദര്‍ റഫീം ഫോണില്‍ ബന്ധപ്പെട്ടവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ പൊലീസ് രഹസ്യ താവളത്തില്‍ ചോദ്യം ചെയ്തുവരികയാണ്. 

എറണാകുളം സിജെഎം കോടതിയില്‍ കീഴങ്ങാന്‍ എത്തിയപ്പോഴായിരുന്നു അബ്ദുള്‍ ഖാദര്‍ റഹീമിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയില്‍ നിന്ന് ലഷ്‌കറെ തൊയിബ ബന്ധമുള്ള ഒരുസംഘം ആളുകള്‍ തമിഴ്‌നാട്ടിലെത്തിയെന്നും ഇവര്‍ കേരളം കേന്ദ്രീകരിച്ച് ചില ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്നും ഇതില്‍പ്പെട്ടയാളാണ് അബ്ദുള്‍ ഖാദര്‍ റഹീം എന്നുമായിരുന്നു വിവരങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അബ്ദുള്‍ ഖാദര്‍ റഹീമിനായുള്ള തെരച്ചിലിലായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് ആക്രമണ ഭീഷണിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

തന്നെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കോടതി മുഖാന്തരം തനിക്ക് കീഴടങ്ങാന്‍ അവസരം ഒരുക്കണം എന്നും ഇയാള്‍ പെറ്റീന്‍ നല്‍കി. ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലാണ് പൊലീസ് ഖാദര്‍ റഹീമിനെ കസ്റ്റഡിയിലെടുത്തത്. ലഷ്‌കര്‍ ബന്ധമുള്ള പത്തുപേരെ തമിഴ്‌നാട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍