ദേശീയം

നാലുനില കെട്ടിടം തകര്‍ന്നു; രണ്ട് മരണം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പതിനഞ്ചോളം പേർ  

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എട്ടു വര്‍ഷം പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് സംഭവം. സംഭവത്തിൽ അഞ്ച്‌ പേര്‍ക്ക് പരിക്കേറ്റു. പതിനഞ്ചോളം പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

ഭിവണ്ടിയിലെ ശാന്തി നഗറില്‍ ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേന (NDRF)യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടം നിയമവിരുദ്ധമായി നിര്‍മിച്ചിട്ടുള്ളതാണെന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ