ദേശീയം

'സവര്‍ക്കറെ വിശ്വസിക്കാത്തവരെ പരസ്യമായി തല്ലണം'; വിവാദ പരാമര്‍ശവുമായി ഉദ്ധവ് താക്കറെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ആര്‍എസ്എസ്സിന്റെ സ്ഥാപക നേതാവായ സവര്‍ക്കറെ വിശ്വസിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രസിഡന്റെ ഉദ്ധവ് താക്കറെ. ഡല്‍ഹി സര്‍വകലാശാലയില്‍ സവര്‍ക്കറുടെ പ്രതിമയില്‍ എന്‍എസ്യു നേതാക്കള്‍ ചെരുപ്പ് മാല അണിയിച്ചത് വിവാദമായതോടെയാണ് രൂക്ഷ വിമര്‍ശനവുമായി താക്കറെ രംഗത്തെത്തിയത്. വീര സവര്‍ക്കറിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. 

സവര്‍ക്കറെ അംഗീകരിക്കാത്തവര്‍ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്യത്തിനായി കടന്നുപോയ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുന്നില്ല. രാഹുല്‍ ഗാന്ധിയും സവര്‍ക്കറെ മുമ്പ് അപമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സര്‍വ്വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസ്സില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ എന്‍ എസ് യു നേതാക്കള്‍ ചെരുപ്പ് മാല ഇടുകയും കറുത്ത ചായമടിക്കുകയും ചെയ്തത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ