ദേശീയം

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ (96) അന്തരിച്ചു. ഞായറാഴ്ച മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന അദ്ദേഹം മകന്റെ മരണവാര്‍ത്ത പോലും അറിയാതെയാണ് മരിച്ചത്. 

ജൂലായ് 29ന് കാണാതായ വിജെ സിദ്ധാര്‍ഥയുടെ മൃതദേഹം ജൂലായ് 31ന് കണ്ടെടുത്തെങ്കിലും പിതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നതിനാല്‍ മരണവാര്‍ത്ത അറിയിക്കാന്‍ സാധിച്ചിരുന്നില്ല. ചിക്കമംഗളൂരുവില്‍ ഏക്കറുകണക്കിന് കാപ്പിത്തോട്ടങ്ങളുടെ ഉടമയായിരുന്നു ഗംഗയ്യ ഹെഗ്‌ഡെ കാപ്പി വ്യവസായത്തില്‍ പ്രമുഖനായിരുന്നു. 

മൈസൂരുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും. വിജെ സിദ്ധാര്‍ഥയെ സംസ്‌കരിച്ച ചേതനഹള്ളി എസ്‌റ്റേറ്റിലായിരിക്കും ഗംഗയ്യ ഹെഗ്‌ഡെയ്ക്കും അന്ത്യവിശ്രമം ഒരുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം