ദേശീയം

വീട്ടമ്മയുടെ മൃതദേഹം ഇടവഴിയില്‍ കഴുത്തറുത്ത നിലയില്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ഇടവഴിയുടെ അരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ ബസുദവപുര്‍ റോഡില്‍ ഒരു തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

സാംബ ചക്രബര്‍ത്തി (47) എന്ന വീട്ടമ്മയെയാണ് അതിക്രൂരമായി കൊല്ലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ ഞായറാഴ്ചയാണ് സംഭവം. ശനിയാഴ്ച രാത്രി സാംബയുടെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ഇവരുടെ ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സാംബയുടെ ഭര്‍ത്താവ് ഭൂപ്പാല്‍ ചക്രബര്‍ത്തി ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയാണ്. ചക്രബര്‍ത്തിയുടെ മകളെയും മരുമകനെയും ഇവരുടെ ഫഌറ്റിന് സമീപത്ത് വെച്ച് ഞായറാഴ്ച രാവിലെ കണ്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു