ദേശീയം

ഫെയ്‌സ്ബുക്ക് വഴി പരിചയം; പത്താം ക്ലാസുകാരിയെ 28 കാരന്‍ ബലാത്സംഗം ചെയ്തുകൊന്നു; ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട 14കാരിയായ കാമുകിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബുബ്‌നഗറിലാണ് സംഭവം നടന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി 28കാരനായ യെംഗു നവീന്‍ റെഡ്ഡി എന്നയാളുമായി അടുപ്പത്തിലായിരുന്നു എന്ന് മനസ്സിലാക്കിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം തെളിഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറുകയും സ്ഥിരമായി ഫോണ്‍ വിളിക്കുകയും ചെയ്തു. സൗഹൃദം ശക്തമായതോടെ യുവാവ് പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. 

കാണാതായ ദിവസം യുവാവ് പെണ്‍കുട്ടിയെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി ഇത് നിരസിച്ചതിനെ തുടര്‍ന്ന് കല്ലുകൊണ്ട് മര്‍ദിച്ച് അബോധാവസ്ഥയിലാക്കി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബോധം വന്ന പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം