ദേശീയം

ജീന്‍സും ടീഷര്‍ട്ടും ധരിച്ച് സെക്രട്ടറിയേറ്റില്‍ പണിക്ക് വരേണ്ട; നിരോധനം 

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: സെക്രട്ടറിയേറ്റിനുള്ളില്‍ ജീന്‍സിനും ടീഷര്‍ട്ടിനും നിരോധനം ഏര്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍. സെക്രട്ടറിയേറ്റില്‍ ജോലിക്ക് വരുന്ന ജീവനക്കാരോടാണ് ജീന്‍സും ടീഷര്‍ട്ടും ധരിച്ച് എത്തരുതെന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസില്‍ ലളിതവും സുഖകരവും ഇളം നിറത്തിലുള്ളതുമായ വസ്ത്രം ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

സര്‍ക്കാര്‍ ഓഫീസുകളുടെ സംസ്‌കാരത്തിന് ചേരാത്തതരത്തിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി മാധവ് പ്രസാദ് പറഞ്ഞു. ജീന്‍സും ഷര്‍ട്ടും സര്‍ക്കാര്‍ ഓഫീസുകളിലെ അന്തസിന് ചേര്‍ന്നതല്ലെന്നാണ് അദ്ദേഹം പറയുന്നത്. മാന്യമായ വസ്ത്രം ധരിക്കണമെന്നും ജോലിയുടെ സ്വഭാവം അനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ