ദേശീയം

സ്‌കൂളിലേക്ക് പോയ ആറുവയസ്സുകാരിയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നടുങ്ങി രാജസ്ഥാനും 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ആറുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ശനിയാഴ്ച സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി മടങ്ങിയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചു. അതിനിടെ ഖേല്‍ദി ഗ്രാമത്തില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് ആറു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായും ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായുളള അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു