ദേശീയം

2024നകം രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കും;  എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2024നകം രാജ്യത്ത് ഒട്ടാകെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അമിത് ഷാ ഇതുപറഞ്ഞത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇവരെ പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.

എന്‍ആര്‍സിക്ക് എതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെയും അമിത് ഷാ വിമര്‍ശിച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കരുതെന്നാണ് രാഹുല്‍ പറയുന്നത്. അവര്‍ എവിടെപ്പോകും, അവര്‍ എന്തു ഭക്ഷിക്കും എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. രാജ്യം 2024ല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കിയിരിക്കും- അമിത് ഷാ പറഞ്ഞു.

തീവ്രവാദത്തെയും നക്‌സല്‍വാദത്തെയും  പിഴുതുകളയുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നിവയെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം