ദേശീയം

അജ്ഞാതന്‍ വീട്ടില്‍ അതിക്രമിച്ചു കയറി, സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടു; പ്രിയങ്കയുടെ വീട്ടില്‍ സുരക്ഷാ വീഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ സുരക്ഷാ വീഴ്ച. മുന്‍കൂട്ടി അനുമതി വാങ്ങാതെ വീട്ടില്‍ കയറിയ അജ്ഞാതന്‍ സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക ഗാന്ധിയുടെ സുരക്ഷാ ചുമതലയുളള സിആര്‍പിഎഫിന് പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരാഴ്ച മുന്‍പാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. പ്രിയങ്കയുടെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചു കയറി എന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ല. അജ്ഞാതന്‍ സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിയങ്കയുടെ സുരക്ഷാ ചുമതലയുളള സിആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ