ദേശീയം

വിവാഹം വൈകിയാലും കുഴപ്പമില്ല; വഴിയില്‍ കണ്ട നിരാഹാരസമരത്തില്‍ പങ്കാളിയായി വരന്‍  

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വിവാഹത്തിന് പോകവെ നിരാഹാരസമരത്തില്‍ പങ്കെടുത്ത് വരന്റെ ഐക്യദാര്‍ഢ്യം. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുടുംബക്കാരോടൊപ്പം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് വഴിയില്‍ ഒരു നിരാഹാരസമരം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ കൂട്ടമായി പ്രക്ഷോഭകരോടൊപ്പം അണിനിരക്കുകയായിരുന്നു.

മഹോബയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ നിരാഹാരസമരം നടത്തുകയായിരുന്നു. അതിനടത്തെത്തിയപ്പോള്‍ വരനും കൂട്ടുകാരും സമരം എന്തിനാണെന്ന് അന്വേഷിച്ചു. പത്തുദിവസമായി ഞങ്ങള്‍ നിരാഹാരസമരം തുടരുകയാണ്. ഞങ്ങളുടെ പ്രദേശത്ത് ഒരു മെഡിക്കല്‍ കോളജ് വേണമെന്നതാണ് ആവശ്യം. ഇതിന് സര്‍ക്കാര്‍ തയ്യാറാകുന്നതുവരെ ഞങ്ങള്‍ സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ വരനെ അറിയിച്ചു.

സമരക്കാരുടെ ആവശ്യം തീര്‍ത്തും ന്യായമാണെന്ന് മനസിലാക്കിയ വരനും സംഘവും കല്യാണത്തിന് എത്താന്‍ വൈകിയാലും പ്രശ്‌നമില്ല സമരത്തില്‍ ഒപ്പം ചേരുകയാണ് വേണ്ടതെന്ന് തീരുമാനിച്ചു.  കുറച്ചുനേരം സമരത്തില്‍ പങ്കെടുത്ത ശേഷം യുവാവ് വധുഗൃഹത്തിലെത്തി കല്യാണം കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം