ദേശീയം

'ഞാന്‍ ഇന്നുവരെ ഉള്ളി കഴിച്ചിട്ടില്ല; പിന്നെ എങ്ങനെ വില അറിയും? ; ധനമന്ത്രിക്കു പിന്നാലെ കേന്ദ്രമന്ത്രി അശ്വനി ചൗബേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുതിക്കുമ്പോള്‍, താന്‍ ഉള്ളി കഴിക്കാറില്ലെന്നു പ്രതികരിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ വിമര്‍ശനം കടുക്കുന്നതിനിടെ സമാന വാദവുമായി കേന്ദ്രമന്ത്രി അശ്വനി ചൗബേ. താന്‍ ഇതുവരെ ഉള്ളി കഴിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെ ഉള്ളിവിലയെക്കുറിച്ച് അറിയുമെന്നും അശ്വനി ചൗബേ പ്രതികരിച്ചു.

''ഞാന്‍ ഒരു വെജിറ്റേറിയനാണ്. എന്നാല്‍ ഇതുവരെ ഉള്ളി കഴിച്ചിട്ടില്ല. അപ്പോള്‍ എന്നെപ്പോലെ ഒരാള്‍ എങ്ങനെ ഉള്ളിയുടെ വിലയെക്കുറിച്ച് അറിയും? '' ഉള്ളിവിലയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ വാര്‍ത്താ ഏജന്‍സിയോട് ചൗബേയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇന്നലെ പാര്‍ലമെന്റിലാണ് നിര്‍മല സീതാരാമന്‍ വിമര്‍ശനത്തിന് ഇടയാക്കിയ പ്രസംഗം നടത്തിയത്. 'ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്' -മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 

ഉള്ളി വില ഉയരുന്നത് ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചു. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്‌റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവുള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ നടക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു.

ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരേയും ഇടനിലക്കാരേയും പൂര്‍ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നം ഉണ്ടോ?; ഇതാ അഞ്ചുടിപ്പുകള്‍

'മുഖത്ത് ഭാരം തോന്നും; ഭാഷയല്ല, മേക്കപ്പാണ് തെലുങ്കിലെ പ്രശ്നം': സംയുക്ത

50 വര്‍ഷങ്ങള്‍ക്ക് ശേഷം, കൊല്ലം-ചെങ്കോട്ട വഴി ചെന്നൈയിലേക്ക്; എസി സ്‌പെഷല്‍ ട്രെയിന്‍

ഉയരത്തില്‍ നിന്നു വെള്ളക്കുപ്പി തലയില്‍ വീണു; ജോക്കോവിചിന് പരിക്ക് (വീഡിയോ)