ദേശീയം

വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ വിജയകുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉപദേഷ്ടാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വീരപ്പന്‍ വേട്ടയിലൂടെ പ്രശസ്തനായ മുന്‍ ഐപിഎസ് ഓഫീസര്‍ കെ വിജയകുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ജമ്മു കശ്മീര്‍, മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങള്‍ എന്നിവയുടെ ചുമതലയാണ് പ്രധാനമായും വിജയകുമാറിന് നല്‍കിയിട്ടുള്ളത്.

ഒരു വര്‍ഷത്തേക്കാണ് നിയമന കാലാവധി. വിജയകുമാര്‍ നേരത്തെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായിരുന്നു. ജമ്മു കശ്മീരിലെ രണ്ട് മേഖലകളാക്കി വിഭജിച്ചതോടെ, ഒരു മേഖലയിലെ ലെഫ്റ്റനന്റ് ഗവര്‍ണറായി വിജയകുമാറിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു.

2004 ല്‍ ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്‍ വേട്ടയ്ക്ക് നിയോഗിച്ച സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായിരുന്നു കെ വിജയകുമാര്‍. വീരപ്പനെ കൊലപ്പെടുത്തിയതിലൂടെയാണ് വിജയകുമാര്‍ പ്രശസ്തനാകുന്നത്. 2012 ലാണ് ഇദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍