ദേശീയം

മധ്യപ്രദേശില്‍ അധ്യാപിക കൂട്ടബലാത്സംഗത്തിനിരയായി; നാലുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഹൈദരാബാദിലെയും ഉന്നാവിലെയും യുവതികളെ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം തുടരുമ്പോഴും മറ്റിടങ്ങളില്‍ നിന്നും സമാനമായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശില്‍ സിദ്ദി ജില്ലയില്‍  അധ്യാപികയെ  കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ ഞായാറാഴ്ച വൈകീട്ട് പൊലീസ് അറസ്റ്റുചെയ്തു.

വൈകീട്ട് അഞ്ചുമണിയോടെ സ്‌കൂള്‍ വിട്ട് അധ്യാപിക വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലുപേര്‍ അത്രിക്രമിച്ച്തൊട്ടടുത്തെ ഫാം ഹൗസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ ഇവര്‍ രക്ഷപ്പെട്ടു. വീട്ടിലെത്തിയ യുവതി കാര്യങ്ങള്‍ വീട്ടുകാരോട് പറയുകയായിരുന്നു. പിന്നാലെ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ബച്ചു ലോനിയ, ബീരു ലോനിയ, നരേന്ദ്ര ലോനിയ, ശിവശങ്കര്‍ ലോനിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പല സ്‌റ്റേഷനുകളിലും പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കവെ സിന്ധ്യ എസ്പി ആര്‍എസ് ബേല്‍വംശി ഇരയുടെ പേര് പറഞ്ഞതും വലിയ വിവാദമായിരിക്കുകയാണ്. 

ഇതിനിടെ ദാമോ ജില്ലയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ദാമോയിലെ പെണ്‍കുട്ടിയെ പ്രതികള്‍ കുറച്ചുകാലമായി തുടര്‍ച്ചയായി പീഡിപ്പിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നു.സംഭവത്തിന് പിന്നാല മധ്യപ്രദേശ് ഒരു ഉത്തര്‍പ്രദേശ് ആയി മാറില്ലന്നും സംസ്ഥാനത്ത് സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രികമല്‍നാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം