ദേശീയം

'ഇത് കേട്ടാല്‍ ആരായാലും ഞെട്ടും'; വിവാഹപ്പന്തലില്‍ സഹോദരിമാരെ താലികെട്ടി യുവാവ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  വിവാഹപ്പന്തലില്‍ ഇരുന്ന് യുവാവ് താലികെട്ടിയത് സഹോദരിമാരെ. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് ആപൂര്‍വമായ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. 

തന്റെ സഹോദരി രചനയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് വരന്‍ ദിലീപ് വിനിതയെ കല്യാണം കഴിച്ചിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്  ദിലീപ് വിനിതയെ കല്യാണം കഴിച്ചത്. ഇതില്‍ മൂന്ന് കുട്ടികളുണ്ട്

സഹോദരി രചനയെ കല്യാണം കഴിക്കാന്‍ ഭാര്യ ഓക്കെ പറയുകയായിരുന്നെന്നാണ് ദിലീപ് പറയുന്നത്. അസുഖബാധിതയായ തനിക്ക് ഇപ്പോള്‍ കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നിങ്ങള്‍ രചനയെ കല്യാണം കഴിക്കണമെന്നും ഭാര്യ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. 

വിവാഹചടങ്ങില്‍വച്ച് ദിലിപ് രചനയ്ക്കും വിനിതയ്ക്കും മാലകള്‍ കൈമാറി. എന്നാല്‍ കുറെനാളായി സഹോദരിയെ ഇഷ്ടപ്പെടുന്നതായും അവളെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും ഭാര്യയോട് പറഞ്ഞിരുന്നു. ഭാര്യയുടെ 
സമ്മതത്തോടെ സഹോദരിയെയും വരണമാല്യം ചാര്‍ത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു