ദേശീയം

ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി : കേസെടുക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ജീവനോടെ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രജ്ഞാ സിങ്  പൊലീസിനെ സമീപിച്ചു. ഇന്നലെ രാത്രിയാണ് പ്രജ്ഞ സിങ് ഭോപ്പാലിലെ കമല നെഹ്‌റു പൊലീസ് സ്‌റ്റേഷനിലെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.  

ഗോഡ്‌സെ അനുകൂല പ്രസ്താവനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഗോവര്‍ധന്‍ ധാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗോവര്‍ധന്‍ ധാംഗിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീട് മാപ്പുപറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ആവശ്യം. എംപിയുടെ പരാതിയില്‍ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് സൂചന. എംപിയുടെ പരാതിയില്‍ കേസെടുത്തോ എന്ന ചോദ്യത്തിന് പ്രജ്ഞാ സിങ്ങുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്  അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് സാഹു പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല