ദേശീയം

ചർച്ചയായത് നരേന്ദ്ര മോദിയുടെ വാക്കുകൾ; 'ഗോൾഡൻ ട്വീറ്റ്' പുരസ്കാരം നേടിയ ട്വീറ്റ് ഇത് 

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനു ഗോൾഡൻ ട്വീറ്റ് പുരസ്കാരം. ഈ വർഷം രാജ്യത്ത് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ലഭിച്ചതും ഈ ട്വീറ്റിനാണ്. 4,21,000 പേർ ലൈക്ക് ചെയ്തിരിക്കുന്ന ട്വീറ്റ് 1,17,700 തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. 

'സബ്കാ സാഥ്+ സബ്കാ വികാസ്+ സബ്കാ വിശ്വാസ്= വിജയി ഭാരത്' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 'നാം ഒന്നിച്ച് വളരുന്നു, ഒന്നിച്ച് പുരോഗതി നേടുന്നു, ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയെ നാം ഒന്നിച്ച് നിര്‍മിക്കും. ഇന്ത്യ ഒരിക്കല്‍ക്കൂടി വിജയിച്ചിരിക്കുന്നു', എന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട് . വിജയി ഭാരത് എന്ന ഹാഷ് ടാഗോടെ 2019 മേയ് 23ന് ആണ് മോദി ഈ ട്വീറ്റ് ചെയ്തത്. 

ട്വിറ്റർ പുറത്തുവിട്ട #ThisHappened2019 റിപ്പോർട്ടിലാണ് ഈ വർഷത്തെ ട്വിറ്റർ ട്രെൻഡുകൾ അവതരിപ്പിച്ചത്. 

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലി എം എസ് ധോണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നടത്തിയ ട്വീറ്റ് ആണ് കായികരം​ഗത്ത് ഏറ്റവുമധികം റീട്വീറ്റുകൾ നേടി ചർച്ചയായത്.  ഇരുവരും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം 'മഹി ഭായ്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കൊഹ്ലിയുടെ ട്വീറ്റ്. ബിഗിൽ സിനിമയെക്കുറിച്ചുള്ള നടൻ വിജയ്‌യുടെ ട്വീറ്റാണ് എന്റർടെയിൻമെന്റ് രം​ഗത്ത് മുന്നിലുള്ളത്.  

ട്വിറ്ററിൽ‌ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടവരിലും ഒന്നാമത്  നരേന്ദ്ര മോദി തന്നെയാണ്. രാഹുൽ ഗാന്ധി, അമിത് ഷാ, അരവിന്ദ് കേജ്‌രിവാൾ, യോഗി ആദിത്യനാഥ് എന്നിവരാണ് ട്വിറ്റർ തിരച്ചിലിൽ മോദിക്ക് പിന്നിലുള്ളത്. സിനിമരം​ഗത്ത് പുരുഷന്മാരിൽ അമിതാഭ് ബച്ചനും സ്ത്രീകളിൽ‌ സൊനാക്ഷി സിൻഹയുമാണ് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ട്വിറ്റർ ഹാൻഡിലുകളുടെ ഉടമകൾ. #loksabhaelections2019 എന്ന ഹാഷ് ടാഗ് ആണ് ഈ വർഷം ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല