ദേശീയം

ദൈവത്തിന്റെ കൈകൾ താങ്ങായി ; അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു വീണ 8 മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് കുട്ടി വീണത്. കാൽ കുത്തിയ നിലയിലാണ് കുഞ്ഞ് വീണത്. കാലിലെ എല്ലുകൾ പൊട്ടിയിട്ടുണ്ട്.

ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ വാരിയെടുത്തു. 20 മിനിറ്റ് അന്വേഷിച്ച ശേഷമാണു വീട്ടുകാരെ കണ്ടെത്തിയത്. തിരക്കേറിയ മിന്റ് സ്ട്രീറ്റിലെ അപ്പാർട്മെന്റിൽ താമസിക്കുന്ന വിശാഖപട്ടണം സ്വദേശികളായ മയ്പാൽ-നീലം ദമ്പതികളുടെ മകൾ ജിനിഷയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

സംഭവ സമയത്ത് അമ്മ നീലം മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അവർ അടുക്കളയിൽ പാചകത്തിലായിരുന്നു. ബാൽക്കണിയിലേക്കു ഇഴഞ്ഞുപോയ കുഞ്ഞ്, ഗ്രില്ലിന്റെ ചെറിയ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു. 50 അടി ഉയരത്തിൽ നിന്നായിരുന്നു കുട്ടി താഴേക്ക് പതിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്