ദേശീയം

യെദ്യൂരപ്പ വീണ്ടും യെദിയൂരപ്പയായി, പിന്നാലെ മിന്നും ജയം; ബിജെപിയെ തുണച്ചത് സംഖ്യാ ശാസ്ത്രം?

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സംഖ്യാശാസ്ത്രം അനുസരിച്ച് പേരില്‍ മാറ്റം വരുത്തിയതാണ് തന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് കാരണമെന്ന വിശ്വാസത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനും നാലാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചതും പേരിലെ മാറ്റം കൊണ്ടുളള ഐശ്വര്യം നിമിത്തമാണ് എന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രിയും ബിജെപി നേതൃത്വവും.വരുംനാളുകളിലും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്ന് ഉറച്ചുവിശ്വസിച്ച്് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനുളള ഒരുക്കത്തിലാണ് കര്‍ണാടക ഭരണനേതൃത്വം.

ജൂലൈയില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് യെദിയൂരപ്പ എന്ന പഴയ പേര് തന്നെ സ്വീകരിക്കാന്‍ ബിജെപി നേതാവ് തീരുമാനിച്ചത്. അതുവരെ യെദ്യൂരപ്പ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. സംഖ്യാശാസ്ത്രം അനുസരിച്ച് പഴയപേരിലേക്ക് തന്നെ മടങ്ങുന്നത് നന്നായിരിക്കുമെന്ന അഭിപ്രായം മുഖ്യമന്ത്രി അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു.

പഴയ പേര് സ്വീകരിച്ച് ഉടന്‍ തന്നെ അഭിമുഖികരിച്ച വിശ്വാസ വോട്ടെടുപ്പില്‍ അധികാരം ഉറപ്പിച്ചുനിര്‍ത്താന്‍ യെദിയൂരപ്പയ്ക്ക് സാധിച്ചു.എങ്കിലും ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് പരീക്ഷണമായിരുന്നു. ഇതില്‍ പരാജയപ്പെട്ടാല്‍ അധികാരം നഷ്ടപ്പെടും. എന്നാല്‍ 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 ഇടത്തും മിന്നുന്ന വിജയം നേടി യെദിയൂരപ്പ അധികാരം ഊട്ടി ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതെല്ലാം പേരുമാറ്റം കൊണ്ടുവന്ന ഭാഗ്യമാണ് എന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രിയും ബിജെപി നേതൃത്വവും.

അധികാരത്തില്‍ തിരിച്ചുവന്ന ആദ്യനാളുകളില്‍ യെദിയൂരപ്പയ്ക്ക് മറ്റു ചില പ്രതിസന്ധികള്‍ കൂടി തരണം ചെയ്യേണ്ടി വന്നു. പ്രളയം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ മികച്ച നിലയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വിമര്‍ശനം ഉയരുമായിരുന്നു. കേന്ദ്രഫണ്ട് വൈകിയതില്‍ പ്രതിപക്ഷം സര്‍ക്കാരിനെ ഉന്നം വെയ്ക്കുകയും ചെയ്തു.  വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും നേതൃത്വം ഭയപ്പെട്ടിരുന്നു. എന്നാല്‍ ജനം സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ ഫലമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതൃത്വവും ഉറച്ചുവിശ്വസിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍