ദേശീയം

പൗരത്വ നിയമം: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ തെരുവില്‍; ജാമിയ മില്ലിയയില്‍ സംഘര്‍ഷം, പൊലീസ് ലാത്തിചാര്‍ജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിന് എതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. 

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. 

അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രക്ഷോഭത്തിന് സമാനമായ അവസ്ഥയാണ് രാജ്യ തലസ്ഥാനത്തും. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ യൂണിവേഴ്‌സിറ്റി വാതിലിന് മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നാണ് തെരുവില്‍ പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടുന്നത്. ക്യാമ്പസിനകത്ത് കയറിയ പൊലീസ്, വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല