ദേശീയം

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലേക്ക് ; ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ 'ഭാരത് ബചാവോ' റാലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പൗരത്വ ബില്‍, സ്ത്രീ സുരക്ഷ, സാമ്പത്തിക തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭത്തിന്. ഇതിന്റെ ഭാഗമായി ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് ഇന്ന് വന്റാലി നടത്തുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന 'ഭാരത് ബചാവോ' റാലിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ സംബന്ധിക്കും.

തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, പൗരത്വ ഭേദഗതി ബില്‍, സാമ്പത്തിക തകര്‍ച്ച, വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് പ്രതിഷേധം. ലോക്‌സഭ തെരഞ്ഞെടുപ്പോടെ തണുപ്പന്‍ മട്ടിലായ പാര്‍ട്ടിയെ ഉണര്‍ത്താനും ഡല്‍ഹി തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയില്‍ അണിനിരക്കും. പരമാവധി പ്രവര്‍ത്തകരെയും നേതാക്കളെയുമെല്ലാം അണിനിരത്തി കേന്ദ്രത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. റാലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്