ദേശീയം

'ഞാനും ഒരു അമ്മയാണ്...': ഇന്ത്യാഗേറ്റില്‍ സമരം നയിച്ച് പ്രിയങ്ക, ഭരണഘടനവായിച്ച് പ്രതിഷേധത്തില്‍ അണിനിരന്ന് ആയിരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹി ഇന്ത്യാഗേറ്റില്‍ വിദ്യാര്‍കളുടെ വന്‍ പ്രതിഷേധം. ഇന്ത്യാഗേറ്റിന് സമീപം ഒത്തുകൂടിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ചു. 

ഞായറാഴ്ച രാത്രി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതല്‍ ഇന്ത്യാഗേറ്റിന് സമീപം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. രാത്രിവൈകിയും പ്രതിഷേധം തുടരുകയാണ്. 

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിനെത്തി. ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഇന്ത്യയുടെ ആത്മാവിന് നേരെ നടന്ന അക്രമമാണെന്ന് പ്രിയങ്ക പറഞ്ഞു. രണ്ടുമണിക്കൂര്‍ മൗനസമരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. 

'യുവാക്കള്‍ നമ്മുടെ നാടിന്റെ ആത്മാവാണ്. അവര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. ഞാനും ഒരു അമ്മയാണ്. പൊലീസ് വിദ്യാര്‍ത്ഥികളുടെ ലൈബ്രറിയില്‍ കയറി പിടിച്ചിറക്കി മര്‍ദിച്ചു. ഇത് ക്രൂരഭരണമാണ്'- പ്രിയങ്ക പറഞ്ഞു. 

പ്രിയങ്കക്കൊപ്പം സമരത്തില്‍ പങ്കെടുക്കാന്‍ എ കെ ആന്റണി അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു