ദേശീയം

പൗരത്വനിയമഭേദഗതി രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ല; ഡല്‍ഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി ഇന്ത്യയിലെ മുസ്ലീങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. രാജ്യമാകെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി ബുഖാരി രംഗത്തെത്തിയത്. ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) ഇതുവരെ നിയമം ആയിട്ടില്ലെന്നത് ഒാര്‍ക്കണമെന്നും ്അദ്ദേഹം പറഞ്ഞു. 

'പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററും തമ്മില്‍ വ്യത്യാസമുണ്ട്. സിഎഎ നിയമമായി. എന്‍ആര്‍സി പ്രഖ്യാപിച്ചിട്ടു മാത്രമെയുള്ളൂ, നിയമമായിട്ടില്ല. പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം അഭയാര്‍ഥികള്‍ക്കു സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വം കിട്ടില്ല. ഇത് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകളെ യാതൊരു തരത്തിലും ബാധിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം പ്രതിഷേധിക്കാനും സമരം നടത്താനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതില്‍നിന്ന് ആര്‍ക്കും നമ്മളെ തടയാനാകില്ല. വികാരങ്ങള്‍ അടക്കി സംയമനത്തോടെയാകണം പ്രതിഷേധങ്ങള്‍. വൈകാരിക സംയമനം ഇത്തരം സംഭവങ്ങളില്‍ അതീവ പ്രധാന്യമുള്ളതാണെന്നും ഇമാം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകളോടു വിവേചനം കാണിക്കുന്നു, മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം ഭരണഘടനയ്ക്ക് എതിരാണ് തുടങ്ങിയ വാദങ്ങളുയര്‍ത്തിയാണു പ്രതിപക്ഷ പാര്‍ട്ടികളും മറ്റുള്ളവരും കേന്ദ്ര സര്‍ക്കാരിനെതിരെ സമരരംഗത്തുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു