ദേശീയം

പൗരത്വ നിയമ പ്രതിഷേധം: രാമചന്ദ്ര ഗുഹ പൊലീസ് കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗലൂരു ടൗണ്‍ഹാളിനു മുന്നില്‍ വച്ചാണ് ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഗാന്ധിയുടെ പോസ്റ്ററുമായി എത്തിയ തന്നെ പൊലീസ് തടയുകയായിരുന്നെന്ന് ഗുഹ മാധ്യമങ്ങളോടു പറഞ്ഞു. ഭരണഘടനയെക്കുറിച്ച് സംസാരിക്കാനാണ് താന്‍ വന്നതെന്നും ഗുഹ പറഞ്ഞു. 

''വിവേചനപരമായ ഒരു നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് വന്നത്. ഇവിടെ ആരും അക്രമം നടത്തിയിട്ടില്ല.'' ഗുഹ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഇന്നലെ രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ