ദേശീയം

മുംബൈയിൽ പതിമൂന്ന് നില കെട്ടിടത്തിൽ വന്‍ തീപ്പിടിത്തം; ആളുകള്‍ കുടുങ്ങിയതായി സംശയം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിൽ പതിമൂന്ന് നില കെട്ടിടത്തിൽ വന്‍ തീപ്പിടിത്തം. വിലെ പാര്‍ലെ വെസ്റ്റ് ഏരിയയിലെ ലാഭ് ശ്രീവാലി എന്ന ഓഫീസ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാത്രി 7.10 ഓടെയാണ് സംഭവം. 

കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പത്തോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടത്തില്‍നിന്ന് നാലുപേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ആളപായം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ഞായറാഴ്ച ആയിരുന്നതിനാൽ കെട്ടിടത്തിൽ അധികം സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി