ദേശീയം

വിഡിയോയില്‍ പകര്‍ത്തണം, പൊതുമുതല്‍ നശിപ്പിക്കരുത്;  മഹാറാലിക്ക് നിബന്ധനകളോടെ അനുമതി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നാളെ നടത്താനൊരുങ്ങുന്ന മഹാറാലിക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. നിബന്ധനകളോടെയാണ് റാലി നടത്താൻ അനുമതി നൽകിയിരിക്കുന്നത്. റാലി മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും നിബന്ധനയിലുണ്ട്. 

റാലിക്കിടയിൽ ആക്രമ സംഭവങ്ങൾ ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചു. ജനാധിപത്യ സമൂഹത്തിൽ സമരങ്ങൾ നിഷേധിക്കാനാകില്ലെന്ന് പറഞ്ഞാണ് റാലിക്ക് അനുമതി നൽകിയത്. 

റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷിയാണ്  മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്‌. ഹർജി കോടതി അടിയന്തരമായി പരി​ഗണിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല