ദേശീയം

എല്ലാ ജനവാസകേന്ദ്രങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ വേണം; നിര്‍ദ്ദേശവുമായി അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിജെപി 1731 പാര്‍ട്ടി ഓഫീസുകള്‍ തുറക്കണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. നിയമസഭ തെരഞ്ഞടുപ്പിന് മുന്‍പായി മുഴുവന്‍ ജനവാസകേന്ദ്രങ്ങളിലും ഓഫീസുകള്‍ തുറക്കണമെന്നാണ്‌ അമിത് ഷായുടെ നിര്‍ദേശം.

ഇത് സംബന്ധിച്ച ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതായി ഡല്‍ഹി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം നിര്‍മ്മാണത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും ഡല്‍ഹിയിലെ ചേരി പ്രദേശങ്ങളിലാകും പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ 4 താമസിക്കുന്ന 40 ലക്ഷത്തോളം പേര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. 1797 അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ ഈ നീക്കത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സ്വാഗതം ചെയ്തിരുന്നു.

ഡല്‍ഹിയില്‍ ആളുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് അധികൃതര്‍ വലിയ തുക ഈടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഓഫീസ് തുറന്നാല്‍ അത് ചേരിയിലെ ജനങ്ങള്‍ക്ക് സഹായകമാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിലൂടെ നിയമസഭാ തെരഞ്ഞടുപ്പില്‍ അധികാരം പിടിക്കാനാവുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകരുടെ വീടുകള്‍ ഓഫീസായി പ്രവര്‍ത്തിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്