ദേശീയം

വേതനം കുറയുന്നു; മുപ്പതിനായിരത്തോളം സ്ത്രീകള്‍ ഗര്‍ഭാശയം നീക്കം ചെയ്തതായി കോണ്‍ഗ്രസ് നേതാവ്‌

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: വേതനം കുറയുമെന്ന് ഭയന്ന് മുപ്പതിനായിരത്തോളം വനിതാ തൊഴിലാളികള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നിതിന്‍ റൗട്ട്. കരിമ്പ് കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ഇക്കാര്യം പറയുന്നത്. 

ആര്‍ത്തവ ദിനങ്ങളില്‍ ജോലിക്കെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വേതനം കുറയുമെന്നതിനെ തുടര്‍ന്നാണ് ഗര്‍ഭാശയം നീക്കം ചെയ്യാന്‍ ഇത്രയും സ്്ത്രീകള്‍ തയ്യാറായതെന്ന് കത്തില്‍ പറയുന്നു. ജീവിതം മുന്‍പോട്ടു കൊണ്ടുപോകാനായി ജീവന്‍ പണയം വയ്ക്കുന്ന അവസ്ഥയില്‍ നിന്ന് പാവപ്പെട്ട സ്ത്രീകളെ രക്ഷിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് അയച്ച കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്