ദേശീയം

ഇന്ത്യയില്‍ ജീവിക്കണോ?; 'ഭാരത് മാതാ കി ജയ്' വിളിക്കണമെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാരത് മാതാ കി ജയ് വിളിക്കാന്‍ തയ്യാറുള്ളവരെ മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കൂ എന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി(എബിവിപി)ന്റെ 54-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി സംസാരിക്കുകയായിരുന്നു മന്ത്രി.

'നമ്മുടെ രാജ്യത്തിന് പുറത്ത് ഒരു ധര്‍മ്മശാല നിര്‍മ്മിക്കാന്‍ സാധിക്കുമോ? ആര്‍ക്കെങ്കിലും ഇന്ത്യയില്‍ വരാനോ ജീവിക്കാനോ സാധിക്കുമോ? നമ്മള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍, നിങ്ങള്‍ ഭാരത് മാതാ കി ജയ് വിളിക്കണം. അത്തരക്കാര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാനാകൂ' -ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.പൗരന്മാരുടെ കണക്കുകള്‍ സൂക്ഷിക്കാത്ത ഒരു രാജ്യത്തിന്റെ പേരു പറയാന്‍ മന്ത്രി പ്രതിഷേധക്കാരെ വെല്ലുവിളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം