ദേശീയം

ഗതാഗത നിയമലംഘനം; പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പിഴ ചുമത്തി പൊലീസ്. ഹെല്‍മറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് 6100 രൂപയാണ് പിഴ ചുമത്തിയത്. 

വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ധാരാപുരിയുടെ വസതിയിലേക്കാണ് പ്രിയങ്ക ഗാന്ധിയെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്‌റാര്‍ സ്‌കൂട്ടറില്‍ കൊണ്ടുപോയത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് ഇടയില്‍ അറസ്റ്റിലായ എസ് ആര്‍ ധാരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവെ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. 

ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ പ്രിയങ്ക യാത്ര തുടര്‍ന്നു. രണ്ട് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സ്‌കൂട്ടറില്‍ പോകവേയും പ്രിയങ്കയെ പൊലീസ് തടഞ്ഞു. ഇതോടെ നടന്നാണ് അവര്‍ വിരമിച്ച ഐപിഎല്‍ ഓഫീസറുടെ വീട്ടിലേക്ക് പോയത്. ഇതിനിടയില്‍ തന്നെ പൊലീസ് കയ്യേറ്റം ചെയ്തതായും പ്രിയങ്ക ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി