ദേശീയം

വാങ്ങാന്‍ ആളെക്കിട്ടിയില്ലെങ്കില്‍ എയര്‍ ഇന്ത്യ ആറു മാസത്തിനുള്ളില്‍ അടച്ചുപൂട്ടിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂണ്‍ അവസനാനത്തോടുകൂടി പൂട്ടിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി മുന്‍പ് പറഞ്ഞിരുന്നു. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവല്‍കരിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവേയായിരുന്നു മന്ത്രി ഇത് പറഞ്ഞത്.

നഷ്ടത്തിലായ രാജ്യാന്തര വിമാനക്കമ്പനിക്കായി സ്വകാര്യ കമ്പനികള്‍ക്കു ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പക്ഷേ വിമാന കമ്പനി വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ച് ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ച് മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിന് എതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍